spot_imgspot_imgspot_img

കെ സുധാകരന് മുന്‍കൂര്‍ ജാമ്യം

Date:

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പുരാവസ്തു തട്ടിപ്പ് കേസിലാണ് ജാമ്യം അനുവദിച്ചത്. മാത്രമല്ല കെ സുധാകരൻ ചോദ്യം ചെയ്യലിനായി 23 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അമ്പതിനായിരം രൂപ ബോണ്ടിൽ ജാമ്യം നൽകണമെന്നും ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

എന്നാൽ പരാതിക്കാരുടെ ആദ്യപരാതിയിൽ തന്‍റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയപ്രേരിതമായ കേസ് എന്നാണ് കെ സുധാകരന്റെ വാദം. ഈ കേസിൽ മോൺസൻ മാവുങ്കലാണ് ഒന്നാംപ്രതി. കേസില്‍ തത്കാലം അറസ്റ്റ് വേണ്ടെന്നും എന്നാൽ, അന്വേഷണത്തിന്‍റെ ഇടയിൽ അറസ്റ്റ് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥൻ പറയട്ടെ എന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇതോടെ, അറസ്റ്റ് ചെയ്യുകയാണെൽ അമ്പതിനായിരം രൂപയുടെ ബോണ്ടില്‍ ജാമ്യം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ സുധാകരനോട് നിര്‍ദ്ദേശിച്ചു. കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp