spot_imgspot_img

സംസ്ഥാനത്ത് വീണ്ടും പനി മരണം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്ന് ഡെങ്കിപ്പനി ബാധിച്ച് 2 പേരാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32), കൊല്ലം ചവറ സ്വദേശി അരുൺ കൃഷ്ണ (33) എന്നിവരാണ് മരിച്ചത്. അഖിലെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജിലും അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു.

ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം ശാന്തിവിളയിലാണ്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്...

റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ

ഡൽഹി: റിപ്പോ നിരക്ക് വെട്ടിക്കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 0.50ശതമാനമാണ് ആർ...

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്....
Telegram
WhatsApp