spot_imgspot_img

പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി

Date:

പെരുമാതുറ: പെരുമാതുറ മുതലപ്പൊഴിയിൽ മൃതദേഹം കണ്ടെത്തി. പൂവച്ചൽ സ്വദേശി 22 കാരൻ തൗഫീഖാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 മണിയോടെ മുതലപ്പൊഴി കായലിൽ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ സഹായതോടെ കരയിലെത്തിച്ച മൃതദ്ദേഹം കഠിനംകുളം പോലീസ് സ്ഥലത്തെത്തി ചിറയിൻകീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

പൂവച്ചൽ മുളയങ്കോട് സ്ഥിരതാമസകാരനായ യുവാവ് പെരുമാതുറയിലെ ബന്ധുവീട്ടിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്.ഇന്നലെ 7 മണിയോടെയാണ് തൗഫീഖിനെ കാണാതായത്. യുവാവ് മാനസ്സിക പ്രശ്നമുള്ളയാളാണ് എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുകൾക്ക് വിട്ടുനൽകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp