spot_imgspot_imgspot_img

വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കില്ല; എം വി ഗോവിന്ദൻ

Date:

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ആരുണ്ടാക്കിയാലും അംഗീകരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂടാതെ കെഎസ്‌യുക്കാരുണ്ടാക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾക്കും എസ്എഫ്ഐക്കാരെ എന്തിനാണ് പഴിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐയെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തകർക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജ രേഖ കേസുമായി ബന്ധപ്പെട്ട് കെ. വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവിൽ കഴിഞ്ഞപ്പോൾ സിപിഎമ്മുകാർ സഹായിച്ചോ എന്ന കാര്യം അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്നും തെറ്റായ പ്രവണതകളുണ്ടെങ്കിൽ തിരുത്തുമെന്നും ബാബുജാൻ സിൻഡിക്കേറ്റഗം എന്ന നിലയിൽ ഇടപെട്ടിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യമങ്ങൾക്കുള്ള തിരിച്ചടിയാണ് പ്രിയ വർഗീസിന് അനുകൂലമായ കോടതി വിധി. മാധ്യമങ്ങളെ കേരളത്തിൽ വേട്ടയാടുന്നു എന്ന പ്രചരണം തെറ്റാണ്. വാർത്ത വായിച്ചതിനെയല്ല, വാർത്തയുണ്ടാക്കിയതിനെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp