spot_imgspot_imgspot_img

എന്റെ തൊഴിൽ – ജോബ് ഫെയറിന് വിജയകരമായ സമാപനം

Date:

തിരുവനന്തപുരം: 125 – ൽ പരം പേർക്ക് ജോലി, 874 പേർ ജോലിക്കുള്ള ചുരുക്കപ്പട്ടികയിൽ – 1200 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘എന്റെ തൊഴിൽ ‘ജോബ് ഫെയറിന് വിജയകരമായ സമാപനം. മഴ നിറഞ്ഞ പകലിനെ അവഗണിച്ചുകൊണ്ട് കാര്യവട്ടം കാമ്പസിലേക്ക് ഒഴുകി എത്തിയ വിദ്യാർത്ഥികളിൽ പലർക്കും നിരാശരാകേണ്ടി വന്നില്ല. ഐ ടി കമ്പനികൾ വാഗ്ദാനം ചെയ്ത ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്കടക്കം തെരഞ്ഞെടുക്കപ്പെട്ടാണ് വിദ്യാർത്ഥികൾ മടങ്ങിയത് .

കാര്യവട്ടം കാമ്പസിൽ രാവിലെ 9ന് തുടങ്ങിയ ജോബ് ഫെയർ കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാര്യവട്ടം കാമ്പസ് ഡയറക്ടർ പ്രൊഫസർ രാധാമണി അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം വൈസ് ചെയർമാൻ പ്രൊഫസർ ജയചന്ദ്രൻ ആർ, ടെക്നോപാർക്ക് റിക്രൂട്ട്മെന്റ് ആന്റ് മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ആനി മോസസ് എന്നിവർ ആശംസകൾ നേർന്നു. ഐ സി ടി അക്കാദമി – നോളജ് എക്കണോമി മിഷൻ പ്രോജക്ട് ഹെഡ് ബിജു സോമൻ സ്വാഗതവും കാര്യവട്ടം കാമ്പസ് പ്ലേസ്മെന്റ് ഓഫീസർ ക്രിസബെൽ പി ജെ നന്ദിയും പ്രകാശിപ്പിച്ചു.

കാര്യവട്ടം കാമ്പസിലും കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളേജുകളിൽ നിന്നുമുള്ളവരായിരുന്നു ഉദ്യോഗാർത്ഥികൾ . തിരുവനന്തപുരത്ത് ടെക്നോപാർക്ക് ആസ്ഥാനമായ ഐ ടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐ ടി, നോൺ ഐ ടി കമ്പനികളുമടക്കം മുപ്പത്തഞ്ച് സ്ഥാപനങ്ങളാണ് തൊഴിൽദായകരായി എത്തിയത്.

യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റേയും കഴക്കൂട്ടം എം എൽ എ യുടെയുടെയും നേതൃത്വത്തിൽ ഐ സി ടി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ( ClI), ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടന്നത് .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp