spot_imgspot_imgspot_img

വി. വേണു ചീഫ് സെക്രട്ടറി; ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപി

Date:

തിരുവനന്തപുരം: ഡോ വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷെയ്ഖ് ദർവേഷ് സാഹിബ് പുതിയ ഡിജിപിയാകും. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്.

2024 ഓഗസ്റ്റ് 31 വരെയാണ് വേണുവിന് ചീഫ് സെക്രട്ടറിയായി തുടരാനാകുക. നിലവിൽ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയാണ് വേണു. വി.പി ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പിന്‍റെ അധികച്ചുമതല, കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി മാനേജിങ് ഡയറക്റ്റർ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, എക്സൈസ് കമ്മിഷണർ, ഭക്ഷ- സിവിൽ സപ്ലൈസ് സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.

നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിനുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp