spot_imgspot_imgspot_img

കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ വഴിത്തിരിവ്; അന്വേഷണം എത്തിനിൽക്കുന്നത് പോലീസുകാരിൽ

Date:

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ വഴിത്തിരിവ്. സംഭവത്തിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സിപിഒ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പൊലീസ് വേഷത്തിലെത്തിയാണ് വ്യാപാരിയായ മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവം നടന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്.

വിനീത് സാമ്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലാണ്. മറ്റൊരു പൊലീസുകാരന്‍റെ കാർ വാടകയ്ക്കെടുത്താണ് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമിച്ചത്. വിപുലമായ ഒരു പ്ലാനും ഇവർ തയ്യാറിക്കിയിരുന്നു.

വാഹന പരിശോധനക്കെന്ന പേരിൽ മുജീബിന്‍റെ വാഹനം കൈകാട്ടി നിർത്തിക്കുകയായിരുന്നു. ശേഷം അക്രമികൾ കാറിൽ ക‍യറി മുജീബിന്‍റെ കയ്യിൽ വിലങ്ങിട്ടു. മറ്റൊരു വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ വ്യാപാരി ഉറക്കെ നിലവിളിച്ചു. തുടർന്ന് പ്രതികൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പീന്നിട് പൊലീസ് സംഘം എത്തിയാണ് വിലങ്ങഴിച്ച് വ്യാപാരിയെ രക്ഷിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp