
കഴക്കൂട്ടം : ജോയിന്റ് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷനും യാത്രയയപ്പും നാളെ (വെള്ളിയാഴ്ച) പള്ളിപ്പുറം എൻ.എസ്.എസ് ഹാളിൽ 2 മണിക്ക് നടക്കും. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ മധു ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ശ്രീകുമാർ.ജി അധ്യക്ഷത വഹിക്കും.
നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ മുഖ്യ പ്രഭാഷണം നടത്തും. നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ സജികുമാർ. ബി, കാഞ്ഞിരംപാറ ഉണ്ണികൃഷ്ണൻ, മേഖലാ സെക്രട്ടറി സജീർ.എ തുടങ്ങിയവർ സംസാരിക്കും. സർവ്വേ വകുപ്പിൽ നിന്നും വിരമിച്ച മേഖലയിൽ നിന്നുള്ള നോർത്ത് ജില്ലാ കമ്മിറ്റിയംഗം കെ. മോഹനകുമാരൻ നായർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും.


