spot_imgspot_imgspot_img

രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം മൂന്നുപേർ പിടിയിൽ

Date:

മലപ്പുറം: കൊണ്ടോട്ടിയിൽ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം മൂന്നുപേർ പിടിയിൽ. രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷമാണ് പിടികൂടിയത്. പത്തനംത്തിട്ട കോന്നി അതുമ്പുംകുളം സ്വദേശി പ്രദീപ് നായർ (62), പത്തനംത്തിട്ട അരുവാപ്പുറം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. കുമാർ (63), തൃശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി ബഷീർ (58) എന്നിവരാണ് പിടിയിലായത്.‌‌‌‌

പ്രതികളെ ബുധനാഴ്ച വൈകിട്ട് കൊണ്ടോട്ടിയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും ഫ്ലാസികിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷം കണ്ടെടുത്തു. പാമ്പിൻ വിഷവുമായി പ്രതികൾ ലോഡ്ജിലെത്തിയത് മലപ്പുറം സ്വദേശിക്ക് കൈമാറുന്നതിനായാണ്. പ്രതികൾക്ക് വിഷം എത്തിച്ചു നൽകിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp