spot_imgspot_img

ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; 2 പേർ അറസ്റ്റിൽ

Date:

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. മർദ്ദനമേറ്റത് ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഹൗസ് സർജനു മർദ്ദനമേറ്റത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 2 പേർ അറസ്റ്റിലായിട്ടുണ്ട്.

മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌മിൽ, റോഷൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രോഗിയെ കാണാനെത്തിയ ഇവർ വനിതാ ഡോക്ടറെ ശല്യം ചെയ്യാന്‍ ശ്രമിക്കുകയും സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ഇത് ചോദ്യം ചെയ്‌തതോടെയാണ് ആക്രമണം ഉണ്ടായത്. ജാമ്യമില്ല കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മണൽ മൂടിയതിനെ തുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി...

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...
Telegram
WhatsApp