spot_imgspot_imgspot_img

വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്

Date:

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നു.

2023 ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 09.30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമാണ് കേരള ബിഫാം സ്റ്റുഡന്റസ് യൂണിയന്‍ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയന്റെ കീഴില്‍ 500ഓളം ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സംഗമത്തില്‍ അണിനിരക്കും.

‘2020 ബിഫാം ബാച്ചിന്റെ ഇയര്‍ബാക്ക് സിസ്റ്റം മരവിപ്പിക്കുക, കോഴ്‌സ് ലാഗ് അവസാനിപ്പിക്കുക’ എന്ന ആശയം മുന്നോട്ട് വെച്ചാണ് ഈ പ്രതിഷേധ ധര്‍ണ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍വകലാശാലയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയും അംഗീകരിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp