spot_imgspot_imgspot_img

നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്

Date:

തിരുവനന്തപുരം: നടൻ ഭീമൻ രഘു സിപിഐഎമ്മിൽ ചേർന്നു. ഇന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പം എകെജി സെന്ററിലെത്തിയ ഭീമൻ രഘു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചുവന്ന പൊന്നാടയണിയിച്ചു. മന്ത്രിമാരായ വി അബ്ദുറഹ്മാനും ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു.

സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ കഴിയില്ല. കഴിവുകൾ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. അതൊക്കെ മനപ്രയാസം ഉണ്ടാക്കിയില്ല.

കേരളത്തിൽ ബിജെപിയെ ഭരിച്ചുകൊണ്ടിരിക്കുന്നത് രണ്ടുപേരാണ്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ ശരിയായ പ്രവർത്തനമല്ല നടത്തുന്നത്. ബിജെപി പ്രവർത്തകനായിരുന്ന സമയത്ത് ഇപ്പൊ സിനിമയൊന്നും ഇല്ലേയെന്ന് പലയിടത്തും പലരും ചോദിച്ചുവെന്നും ഭീമൻ രഘു കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും യുവാവ് ക്രൂരമായി മർദിച്ചുവെന്ന്...

തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിനെ ആക്രമിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ അതിക്രമം. യുവാവിനെ മാരകായുധം കൊണ്ട് അതിക്രൂരമായി...

നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷ...

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പരുക്കേറ്റ മൂന്നു...
Telegram
WhatsApp