
തിരുവനന്തപുരം: കിംസ് ഹെൽത്ത്- സ്നേഹതീരം റീബിൽഡ് പെരുമാതുറ പദ്ധതിയുടെ ഭാഗമായി പെരുമാതുറ മേഖലയിലെ പെൺകുട്ടികൾക്കും വനിതകൾക്കും സുരക്ഷക്ക് വേണ്ടിയുള്ള സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണ ക്ലാസും നാളെ(8.ശനിയാഴ്ച) രാവിലെ ഒമ്പതിന് മാടൻവിള എസ് ഐ യുപി സ്കൂളിൽ സ്നേഹതീരം പ്രസിഡന്റ് ഇ എം നജീബ് ഉദ്ഘാടനം ചെയ്യും.
കേരളാ പോലീസ് തിരുവനന്തപുരം റൂറൽ ജനമൈത്രി വിഭാഗത്തിലെ എ എസ് ഐ മേരിപുഷ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജിലേഖ, മല്ലികാദേവി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നതെന്ന് സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ അറിയിച്ചു.പെൺമയുടെ പ്രസിഡന്റ് എ.ജബീന അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ നെസിയ സുധീർ, ഫാത്തിമ ഷാക്കിർ,സജീന അമീൻ എന്നിവർ സംസാരിക്കും.







