spot_imgspot_imgspot_img

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

Date:

തൃശൂർ: തൃശ്ശൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ആനയുടെ ജഡം കണ്ടെത്തിയത് ചേലക്കര മൂള്ളൂർക്കര വാഴക്കാട് റോയ് എന്നയാളുടെ പറമ്പിൽ നിന്നാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ജെസിബി ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആനയുടെ ജഡം പുറത്തെടുത്തു. അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കൊമ്പുകൾ മുറിച്ചുമാറ്റപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് പന്നിക്ക് കെണിവച്ചതിൽ ആന കുടുങ്ങിയെന്നാണ് നിഗമനം.

റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് പാലായിൽ നിന്ന് നാലംഗ സംഘമാണ്. റോയി ഇവർക്ക് രണ്ടുലക്ഷത്തിലേറേ രൂപ നൽകിയെന്നാണ് നിലവിലെ സൂചന. ഇവർ റോയിയുടെ സുഹൃത്തുകളായിരുന്നു. പാലാ സംഘമാണ് കുഴിച്ചിട്ടതും കൊമ്പെടുത്തതും. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറുകയായിരുന്നു. അതേസമയം, റോയിയും പാലാ സംഘവും ഒളിവിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp