spot_imgspot_img

വി.മുരളീധരൻ്റെ ഇടപെടൽ; കേന്ദ്രസംഘം മുതലപ്പൊഴിയിലേക്ക്

Date:

ഡൽഹി: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം
മുതലപ്പൊഴിയിലെത്തുക.

ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും കേന്ദ്രഫിഷറീസ് മന്ത്രി, വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് നാല് മൽസ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp