spot_imgspot_imgspot_img

ഫീനിക്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Date:

വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. അജു വർഗീസും മൂന്നു കുട്ടികളും ഒരു സ്ത്രീയും ഇരുണ്ട വെളിച്ചത്തിൽ വള്ളത്തിൽ സഞ്ചരിക്കുന്ന ഫോട്ടോയോടെയാണ്പോസ്റ്റർ എത്തിയിരിക്കുന്നത്.
ഇവർ നിജില: കെ.ബേബി, ജെസ് സ്വീജൻ,അ ബാം രതീഷ്, ആവണി എന്നിവരാണ്.

ഒരു കുടുംബമാണ് ഇവരെന്ന് നമുക്ക് ഊഹിക്കാം. അവരുടെ സന്തോഷകരമായ ഒരു സായംസന്ധ്യയാണ് ഈ പോസ്റ്ററ്റിലൂടെ വ്യക്തമാകുന്നത്. വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. നിഗൂഢതകളും, ഹൊററും ഒക്കെ കോർത്തിണക്കിയ ഒരു പുതിയ ദൃശ്യവിരുന്ന്.

ചന്തുനാഥ്, അനൂപ് മേനോൻ ,ഭഗത് മാനുവൽ, ഡോ.റോണി രാജ്, അജി ജോൺ, അജിത്. തലപ്പള്ളി, ആശാ അരവിന്ദ്, സിനി ഏബ്രഹാം, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ.  കഥ – വിഷ്ണു ഭരതൻ .ബിഗിൽ ബാലകൃഷ്ണൻ
ഗാനങ്ങൾ: വിനായക് ശശികുമാർ. സംഗീതം -സാം’ സി.എസ്. ഛായാഗ്രഹണം – ആൽബി.
എഡിറ്റിംഗ് ‘നിധിഷ്.കെ.ടി.ആർ. ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ് കെ.എൻ.നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp