spot_imgspot_imgspot_img

ബസിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Date:

മംഗലപുരം: ബസ് യാത്രയ്ക്കിടയിൽ വിദ്യാർത്ഥിനിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന ഇന്ദ്രജിത്തിനെ(25)യാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിക്കാണ് സംഭവമുണ്ടായത്. പള്ളിപ്പുറത്തു നിന്നും ട്യൂഷൻ കഴിഞ്ഞു ബസിൽ വരികയായിരുന്ന വിദ്യാർത്ഥിനിയെ അതെ ബസിൽ യാത്ര ചെയ്തിരുന്ന ഇന്ദ്രജിത് അസഭ്യം പറയുകയും വിദ്യാർത്ഥിനിയുടെ ശരീരത്തിൽ തുപ്പുകയും ചെയ്തു.

സംഭവം പെൺകുട്ടി ബസിൽ യാത്രക്കാരോട് അറിയിച്ചെന്നറിഞ്ഞ ഇന്ദ്രജിത് മംഗലപുരം ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങി ഓടാൻ ശ്രെമിച്ചു. ജംഗ്ഷനിൽ ഉണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൻമേൽ പോലീസ് കേസെടുത്തു. ഇയാൾ കഴിഞ്ഞ ആഴ്ചയും ബസിൽ സമാനമായ രീതിയിൽ പ്രശ്നം ഉണ്ടാക്കിയെന്നു പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp