spot_imgspot_imgspot_img

മഹാരാഷ്ട്രയിലെ മണ്ണിടിച്ചിലിൽ ഇതുവരെ മരിച്ചത് 25 പേർ

Date:

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 25 പേർ മരിച്ചു. മഹാരാഷ്‌ട്രയിലെ ഇർഷാൽവാഡിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. നിരവധി പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.

മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ, ഖലാപൂർ തഹസിലിനു താഴെ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.ദേശീയ ദുരന്ത നിവാരണ സേനയും (എൻ‌ഡി‌ആർ‌എഫും) മറ്റ് സർക്കാർ ഏജൻസികളും നിർത്തി വച്ച തിരച്ചിൽ പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ തിരച്ചിൽ നിർത്തിവച്ചിരുന്നു. നാലു എൻഡിആർഎഫ് ടീമുകളും മറ്റ് ഏജൻസികളും ഇന്ന് രാവിലെ പ്രവർത്തനം പുനരാരംഭിച്ചെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശനിയാഴ്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇർഷാൽവാഡിയിലെത്തി ഗ്രാമീണരുമായി സംസാരിച്ചു. അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് താക്കറെ ഉറപ്പു നൽകി. ഗ്രാമത്തിലെ 48 വീടുകളിൽ കുറഞ്ഞത് 17 എണ്ണം മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പൂർണ്ണമായും ഭാഗികമായും മണ്ണിനടിയിലായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp