spot_imgspot_imgspot_img

വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കാമ്പയിൻ

Date:

കഴക്കൂട്ടം: വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതു കുറിച്ചിയിൽ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ തൗഫീക്ക് ഖരീം അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽസെക്രട്ടറി നവാസ് മാടൻ വിള സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി മുനീർ കൂരവിള പ്രമേയ വിശദീകരണംനടത്തി. ജസീം ചിറയിൽ കീഴ്, ഷഹീർ ഖരീം, മൺസൂർ ഗസ്സാലി, എം.എസ്. കമാലുദീൻ,പെരുമാതുറ ഷാഫി, ഫസിൽ ഹഖ്, റംസി അഹമ്മദ്, ഷഹനാസ് സിയാദ് കഠിനംകുളം,എന്നിവർ പ്രസംഗിച്ചു.

കാമ്പയിന്റെ ഭാഗമായി ജൂലൈ 30ന് യൂത്ത് ലീഗ് ദിനത്തിൽ സ്മൃതി വിചാരം സംഘടിപ്പിക്കും. ഓഗസ്റ്റ് മാസത്തിൽ തമസ്‌കരിക്കപ്പെടുന്നവർ ചരിത്രം പറയുന്നു എന്ന പ്രമേയത്തിൽ ചർച്ച സമ്മേളനം നടത്തും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp