spot_imgspot_img

ഓളപ്പരപ്പില്‍ വിസ്മയക്കാഴ്ചയൊരുക്കി മുഹമ്മദ് ആസിം: വിശ്വസിക്കാനാവാതെ കാഴ്ചക്കാര്‍

Date:

spot_img

തിരുവനന്തപുരം: നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ പരമിതികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മുഹമ്മദ് ആസിം നീന്തിക്കയറയത് നൂറുകണക്കിന് കാണികളുടെ ഹൃയങ്ങളിലേയ്ക്ക്. ഇരുകൈകളുമില്ലാത്ത, ഒരു കാലിന് ഭാഗിക പരിമിതിയുമുള്ള മുഹമ്മദ് ആസിം എന്ന 17 കാരനാണ് അവോക്കി റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചത്.

ഡിഫറന്റ് ആര്‍ട് സെന്ററും അവോക്കി റിസോര്‍ട്ടും സംയുക്തമായി സംഘടിപ്പിച്ച അണ്‍ബിലീവബിള്‍ പരിപാടിയുടെ ഭാഗമായാണ് കാണികളേവരെയും പ്രചോദനത്തിന്റെ ആവേശത്തിലെത്തിച്ച അതുല്യപ്രകടനം നടന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനവും ആലപിച്ചുകൊണ്ട് ബാക്ക് സ്ര്‌ടോക്ക് സ്‌റ്റൈലില്‍ നീന്തിയും ഓളപ്പരപ്പില്‍ പലവട്ടം കറങ്ങിത്തിരിഞ്ഞും ആ കൊച്ചുമിടുക്കന്‍ വിസ്മയം തുടര്‍ന്നു. കാഴ്ചക്കാരായി നിന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളടക്കമുള്ള കാണികള്‍ ഹൃദയം നിറഞ്ഞ കൈയടിയാണ് ആസിമിന് സമ്മാനിച്ചത്.

അനിര്‍വചനീയം, അവിശ്വനീയം എന്നാണ് പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. അസാധ്യമെന്നൊന്നില്ല എന്ന് തെളിയിച്ച പ്രകടനമായിരുന്നു ആസിമിന്‍േത്.. ദൈവം സ്‌നേഹം നിറച്ച കൈയൊപ്പ് ചാര്‍ത്തിയ കുട്ടികളാണ് ഭിന്നശേഷിക്കുട്ടികള്‍. അവരുടെ നിഷ്‌കളങ്കമായ സ്‌നേഹമാണ് ഡഫറന്റ് ആര്‍ട് സെന്റര്‍ നിറയെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദരമായി പൊന്നാടയും മെമെന്റോയും ആസിമിന് അദ്ദേഹം നല്‍കി. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, അവോക്കി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവോക്കി റിസോര്‍ട്ടിന്റെ ആദരവും ചടങ്ങില്‍ സമ്മാനിച്ചു. തന്റെ കൂട്ടുകാരായ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ നല്‍കിയ കൈയടിയും പ്രോത്സാഹനവുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമെന്നും മഹത്വമെന്നും ആസിം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

തന്റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാവരും കൂട്ടായുണ്ടാവണമെന്നും ആസിം കൂട്ടിച്ചേര്‍ത്തു. 90 ശതമാനം ശാരീരീക പരിമിതി മറികടന്ന് പെരിയാര്‍പുഴ നീന്തിക്കടന്ന റെക്കോര്‍ഡിട്ട കോഴിക്കോട് വെള്ളിമണ്ണ സ്വദേശിയാണ് മുഹമ്മദ് ആസിം. തന്റെ ഗ്രാമത്തിലെ വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ അപ്പര്‍ പ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. തന്റെ ശ്രമത്തിലൂടെ അതു സാധ്യമാക്കുകയും 200 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 700 ഓളം കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നു. ഈ സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന സന്ദേശവുമായി സ്‌കൂള്‍ മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ 52 ദിവസം കൊണ്ട് 450 ല്‍ അധികം കിലോമീറ്ററുകര്‍ വീല്‍ച്ചെയറില്‍ സന്ദര്‍ശിച്ച് ലോക ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സഹന സമര യാത്രയും ആസിം നടത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp