spot_imgspot_imgspot_img

പൊലീസ് തലപ്പത്ത് അഴിച്ചുപണി

Date:

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. ക്കി. മനോജ് എബ്രഹാമിനെ ഇന്‍റലിജൻസ് എഡിജിപി ആയും നിയമിച്ചു. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം.

ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയാകും. കൊച്ചി കമ്മീഷണർ സേതുരാമനെയും മാറ്റി. എ. അക്ബർ കൊച്ചി കമ്മീഷണറാകും. സേതുരാമൻ ഉത്തര മേഖല ഐജിയാകും. നിലവിൽ ഉത്തരമേഖലാ ഐജിയായ നീരജ് കുമാർ ഗുപ്തയ്ക്ക് പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതലയും എം. ആർ. അജിത് കുമാറിന് പൊലീസ് ബറ്റാലിയന്‍റെ അധികച്ചുമതലയും നൽകും. പുട്ട വിമലാദിത്യയായിരിക്കും തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp