spot_imgspot_imgspot_img

നിയന്ത്രണം തെറ്റിയ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി വിദ്യാർത്ഥിനിക്ക് പരിക്ക്

Date:

തിരുവനന്തപുരം പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന് സമീപം കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി ബസിനായി കാത്തു നിന്ന വിദ്യാർഥിനിയെ തട്ടി വീഴ്ത്തിയ ശേഷം കാത്തിരിപ്പ് കേന്ദ്രം തകർത്തു. സമീപത്തെ കടയുടെ മതിലും തകർത്ത് ബസ് ഷെൽട്ടറിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തിൽ കാലിന് സാരമായ പരുക്കേറ്റ വിദ്യാർഥിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8 മണിയോടെയാണ് അപകടം. ശ്രീകാര്യത്ത് നിന്നും കാര്യവട്ടം ഭാഗത്തേക്ക് വന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത് തൊട്ടടുത്ത സി.ഡി.ഫ്ലാറ്റിലെ വിദ്യാർഥിനി സ്കൂൾ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്.
കാർ ഓടിച്ചിരുന്ന പാങ്ങപ്പാറ സ്വദേശി വിജയൻ ഉറങ്ങി പോയതാകാം അപകടകാരണം എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp