spot_imgspot_imgspot_img

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

Date:

തിരുവനന്തപുരം: പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾക്ക് തുടക്കം കുറിച്ചു . സായി എൽ എൻ സിപിയിലാണ് മത്സരങ്ങൾ ആരംഭിച്ചത്. കായിക മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. . കളരിപ്പയറ്റിന് ദേശീയ തലത്തിൽ കൂടുതൽ അംഗീകാരവും പ്രശസ്തിയും നേടി എടുക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങിൽ സായി എൽ എൻ സി പി പ്രിൻസിപ്പൽ ഡോ. ജി കിഷോർ മുഖ്യാതിഥിയായിരുന്നു.

ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ , സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി , സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന , കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ആർ വസന്ത മോഹൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.പതിമൂന്നാം തീയതി വരെയാണ് മത്സരങ്ങൾ നടക്കുക.ഏഴിനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാന മത്സരങ്ങളിൽ വിജയിച്ച എഴുന്നൂറോളം താരങ്ങളാണ് മാറ്റുരയ്ക്കാൻ എത്തുക .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp