spot_imgspot_imgspot_img

ലുലു വെഡ്ഡിംഗ് എക്സ്പോയും ഫാഷന്‍ ലീഗും സമാപിച്ചു

Date:

തിരുവനന്തപുരം : ലുലു മാളില്‍ മൂന്ന് ദിവസം നീണ്ട് നിന്ന ലുലു സെലിബ്രേറ്റ് വെഡ്ഡിംഗ് എക്സ്പോ, വെഡ്ഡിംഗ് ഫാഷന്‍ ലീഗ് സീസണ്‍ രണ്ടിന് താരത്തിളക്കത്തോടെ സമാപനം. സിനിമ താരങ്ങളായ ആന്‍റണി പെപ്പെ, ഷെയിന്‍ നിഗം, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സമാപന ചടങ്ങില്‍ വെഡ്ഡിംഗ് ഫാഷന്‍ ലീഗ് റാംപില്‍ ചുവടുവെച്ചു. എല്ലാ വിവാഹമുഹൂര്‍ത്തങ്ങള്‍ക്കുമായി ലുലു സെലിബ്രേറ്റ് ഒരുക്കുന്ന സമഗ്ര സിഗ്നേച്ചർ വിവാഹ വസ്ത്രശേഖരങ്ങളണിഞ്ഞാണ് രണ്ട് ദിവസമായി നടന്ന വെഡ്ഡിംഗ് ഫാഷന്‍ ലീഗില്‍ രാജ്യത്തെ പ്രമുഖ മോഡലുകൾ റാംപിലെത്തിയത്. ലുലു സെലിബ്രേറ്റിന്‍റെ ഏറ്റവും പുതിയ സിഗ്നേച്ചർ ഡിസൈനായ “ഇംപ്രഷന്‍സ്” ഫാഷന്‍ ലീഗില്‍ അവതരിപ്പിച്ചു.

വിവാഹമുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യമായ കാഞ്ചീപുരം സാരി, ബ്രൈഡല്‍ ലഹങ്കാസ്, പാര്‍ട്ടിവെയര്‍ ലാച്ചാസ്, കേരളത്തിന്‍റെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍, മ്യൂറല്‍ പെയിന്‍റിംഗ് വര്‍ക്കുകളുള്ള സാരികള്‍, പുരുഷന്മാര്‍ക്കുള്ള ഷെര്‍വാണീസ്, ഷര്‍ട്ടുകള്‍, പാര്‍ട്ടീവെയര്‍ കുര്‍ത്തീസ് തുടങ്ങിയവയുടെ വേറിട്ട ശേഖരം അണിനിരത്തുന്നതായിരുന്നു വെഡ്ഡിംഗ് ഫാഷന്‍ ലീഗ്. ഷാം ഖാനാണ് ഷോ സംവിധാനം ചെയ്തത്. സിനിമ താരം രാഹുല്‍ മാധവ്, പ്രാച്ചി ടെഹ് ലാന്‍, ഷിയാസ് കരീം, പ്രേം ജേക്കബ്, ലക്ഷ്മി കീര്‍ത്തന, നലീഫ് ജിയ, അവന്തിക മോഹന്‍ തുടങ്ങിയവരും രണ്ട് ദിവസമായി നടന്ന വെഡ്ഡിംഗ് ഫാഷന്‍ ലീഗില്‍ റാംപിലെത്തി. ചടങ്ങിൽ വെഡ്ഡിംഗ് എക്സ്പോയുടെ ഭാഗമായി നടത്തിയ വണ്ടർ കപ്പിൾ കോൺടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ലുലു മാളില്‍ ആവേശമായി ടീം ആര്‍ഡിഎക്സ്

ഷെയ്ൻ നിഗം, ആൻ്റെ ണിവർഗീസ്, നീരജ് മാധവ്, ഐമ സെബാസ്റ്റ്യന്‍ തുടങ്ങിയ താരങ്ങളും, സിനിമയുടെ അണിയറ പ്രവര്‍ത്തകരുമാണ് മാളില്‍ എത്തിയത്. ആർഡിഎക്സിലെ ഗാനത്തിന് താരങ്ങൾ ഒരുമിച്ച് ചുവടുവെച്ചു. സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചും പ്രമോഷന്‍റെ ഭാഗമായി നടന്നു. സോഫിയാ പോൾ നിർമ്മിച്ച് നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp