spot_imgspot_imgspot_img

ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു

Date:

തിരുവനന്തപുരം: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷന്റെയും തിരുവനന്തപുരം കോർപ്പറേഷന്റെയും നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. എസ്.എം.വി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററിൽ (ഐ. ആർ. ടി. സി) പ്രത്യേക പരിശീലനം നേടിയ ഗ്രീൻ ടെക്‌നീഷ്യരായ ഹരിതകർമ്മ സേനാ അംഗങ്ങളെയാണ് ചടങ്ങിൽ ആദരിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റ് മന്ത്രി വിതരണം ചെയ്തു. വീടുകളിൽ സ്ഥാപിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചാണ് ഇവർക്ക് പരിശീലനം നൽകിയത്. ഇതുവരെ 35 ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ഐ. ആർ. ടി. സിയിൽ പരിശീലനം ലഭിച്ചത്.

തമ്പാനൂർ വാർഡ് കൗൺസിലർ സി. ഹരികുമാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഗായത്രി ബാബു, എസ്. എം. വി സ്‌കൂൾ വൈസ് പ്രിൻസിപ്പാൾ എൻ. കെ റാണി വിദ്യാധര, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഫൈസി.എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp