spot_imgspot_img

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ആവണി ചിലങ്കകൾ നൃത്ത സന്ധ്യ സമാപിച്ചു

Date:

തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംസ്ഥാന സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ആവണി ചിലങ്കകൾ നൃത്തസന്ധ്യക്ക് സമാപനം. ഡോ. രാജി സുബിന്റെ കേരളനടനമാണ് അവസാന ദിനം കൂത്തമ്പലത്തിൽ അരങ്ങേറിയത്. പ്രശസ്ത കവി ഒ. എൻ. വി കുറുപ്പ് രചിച്ച കേശമിതു കണ്ടുവോ എന്ന കൃതിയുടെ നൃത്താവിഷ്കാരവും സ്വാതി തിരുനാൾ രചിച്ച കീർത്തനത്തെ ആസ്പദമാക്കി ഗംഗാദേവിയെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ഒരു അവതരണവും കേരള നടനത്തിൽ ഉൾപ്പെടുത്തിയിരുന്നു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന നൃത്ത സന്ധ്യ കാഴ്ചക്കാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു

ആഗസ്റ്റ് 17 ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ആണ് ആവണി ചിലങ്കകൾ ഉദ്ഘാടനം ചെയ്തത്. കേരളം നാടകത്തിന് പുറമേ ഉദ്ഘാടന ദിനം പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടവും അരങ്ങേറിയിരുന്നു. ഓഗസ്റ്റ് 17,18 തീയതികളിൽ വൈകുന്നേരം 6.30 ന് കൂത്തമ്പലത്തിൽ ആയിരുന്നു നൃത്ത പരിപാടി നടന്നത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ വീണ് മരിച്ച നാല് വയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂൺ ദേഹത്ത് വീണ് മരിച്ച...

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ജോലിക്ക് പോകുന്നതിനിടെ ബസ്...

ലഹരിവിപത്ത് : അധ്യയനവർഷത്തിൽ ശക്തമായ ക്യാമ്പെയ്‌ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും...

പൊലീസിന് മുന്നിൽ ഹാജരായി ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന്...
Telegram
WhatsApp