spot_imgspot_img

പൊതുജനങ്ങൾക്ക് ആശ്വാസമേകി കൃഷിവകുപ്പിന്റെ ഓണം വിപണികൾ

Date:

spot_img

2023-24 വർഷം വിപണി ഇടപെടൽ പദ്ധതി പ്രകാരം ഓണവിപണികൾ സംഘടിപ്പിക്കുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനും ഹോർട്ടി കോർപ്പിനും വി എഫ് പി സി കെ യ്ക്കും ഭരണാനുമതിയും തുകയും അനുവദിച്ചു കൊണ്ട് കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ഈ ഓണക്കാലത്തും കഴിഞ്ഞ വർഷത്തെപ്പോലെ പോലെ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം വിപണികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

കൃഷി വകുപ്പ് നേരിട്ട് സംഘടിപ്പിക്കുന്ന ഓണവിപണികൾ കൃഷിഭവനുകളിൽ ഒന്ന് എന്ന് തോതിൽ നടത്തേണ്ടതാണ്.കൃഷിഭവൻ പരിധിയിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഉത്പാദനം സംസ്കരണം വിപണനം എന്നീ മേഖലകളിൽ രൂപീകരിച്ച കൃഷി കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് ഓണം വിപണികൾ സംഘടിപ്പിക്കേണ്ടത്. കൃഷി കൂട്ടങ്ങൾ സജ്ജമല്ലാത്ത സ്ഥലങ്ങളിൽ കൃഷിഭവൻ തലത്തിൽ പ്രവർത്തിപ്പിക്കുന്ന ആഴ്ച ചിന്തകൾ, അഗ്രോ സർവീസ് സെന്റർ, ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയും ഓണവിപണി സംഘടിപ്പിക്കാവുന്നതാണ്. ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന ആവശ്യമായ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ പരമാവധി അതാ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കേണ്ടതാണ് കർഷകരിൽ നിന്ന് ലഭിക്കാത്ത പച്ചക്കറികൾ ഹോർട്ടികോർപിൽ നിന്നും വാങ്ങേണ്ടതാണ്.

14 ജില്ലകളിലായി1076 ഓണം വിപണികളും ഹോർട്ടികോർപ്പിന് 764 വിപണികളും വി എഫ് പി സി കെ യ്ക്ക് 160 വിപണികളും ഉൾപ്പെടെ 2000 ഓണം വിപണികളാണ് സംഘടിപ്പിക്കേണ്ടത്. വിപണി സംഘടിപ്പിക്കുന്നതിന് ആവശ്യമായ തുക പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കൃഷി ഓഫീസർമാർ, കൃഷി ഫീൽഡ് ഓഫീസർമാർ എന്നിവർക്ക് നൽകുന്നതാണ്. വിപണി ഒന്നിന് 65000 രൂപ വീതമാണ് അനുവദിക്കുക. പച്ചക്കറി ഉൽപ്പന്നങ്ങൾ സംഭരിക്കുമ്പോൾ പൊതു വിപണിയിൽ നിന്നും കർഷകർക്ക് ലഭ്യമാകുന്ന സംഭരണ വിലയെക്കാൾ 20% അധിക വില നൽകി സംഭരിക്കുകയും പൊതു വിപണി വില്പന വിലയിൽ നിന്നും 10% കുറഞ്ഞ വിലക്ക് ഉപഭോഗസ്ഥർക്ക് വില്പന നടത്തേണ്ടതുമാണ്. എല്ലാ ഓണം വിപണികൾക്കും ഏകീകൃത ഘടനയും രൂപവും ആയിരിക്കും.വിപണികൾക്ക് ആവശ്യമായ ബിൽ ബുക്കുകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എഫ് ഐ ബി പ്രിന്റ് ചെയ്ത് പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് ലഭ്യമാക്കുന്നതാണ്. കൂടാതെ വിപണികൾ സംബന്ധിച്ച് വാർത്തകളും പത്രപരസ്യവും എഫ്ഐബി നൽകേണ്ടതാണ്. വിപണികൾ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കേണ്ടതാണ്. യാതൊരു കാരണവശാലും പ്ലാസ്റ്റിക് കിറ്റ് ഉപയോഗം പാടില്ല.

വിലക്കയറ്റവും ഭക്ഷ്യോൽപ്പന്ന പ്രതിസന്ധിയും കൊണ്ട് വലയുന്ന ജനങ്ങൾക്ക് ഈ ഓണക്കാലത്ത് ഓണവിപണികൾ ഏറെക്കുറേ ആശ്വാസകരമാവും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp