spot_imgspot_imgspot_img

സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെ; മുഖ്യമന്ത്രി

Date:

കൊച്ചി: സംസ്ഥാനത്ത് വിലക്കയറ്റം ദേശീയ ശരാശരിയെക്കാൾ താഴെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന പ്രചാരണം നടത്തുകയാണ്. എന്നാൽ ജനങ്ങളുടെ അനുഭവത്തിൽ ഇതെല്ലാം വസ്തുതയല്ലെന്ന് ബോധ്യപ്പെട്ടെന്നും മുഖ്യമന്ത്രി. മാത്രമല്ല ഓണ വിപണിയിൽ നൽകുന്ന സബ്സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങൾക്ക് കിട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കൺസ്യൂമർ ഫെഡ് ഓണവിപണി കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ വിപണി ഇടപടലിലൂടെ കഴിയുന്നുണ്ട്. ഇടപെടലിൻ്റെ ഭാഗമായി വിലക്കയറ്റ തോത് കുറച്ചു കൊണ്ടുവരാൻ കഴിയുന്നുവെന്നും സംസ്ഥാനത്ത് പച്ചക്കറി ഉല്‍പാദന രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നും സാധരണയായി ഈ കാലത്ത് സംസ്ഥാനത്തെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp