spot_imgspot_img

കനാമേ ചുവടുവെയ്ക്കും നവപൂജിതത്തിന് മിഴിവേകാൻ

Date:

spot_img

പോത്തൻകോട് : ജാപ്പനീസ് നർത്തകി കനാമേ ടോമിയാസുവും ശാന്തിഗിരിയിൽ നവപൂജിതം ആഘോഷങ്ങൾക്ക് എത്തുന്നു. 2023 ആഗസ്ത് 22 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കനാമേ ഭരതനാട്യം അവതരിപ്പിക്കും.

ഭാരതീയ സംസ്കാരത്തിന്റെ ഊഷ്മളതയോടുളള ഇഷ്ടമാണ് കനാമേയെ ഭരതനാട്യം പഠിക്കാൻ പ്രേരിപ്പിച്ചത്. തായ്‌‌ലൻഡിലാണ് ജനിച്ചതെങ്കിലും കനാമേ പഠിച്ചതും വളർന്നതും ന്യൂഡൽഹിയിലാണ്. 2018 മാർച്ച് വരെ ന്യൂഡൽഹി ജാപ്പനീസ് സ്കൂളിൽ പഠിച്ചു. നാലു വയസ്സുളളപ്പോൾ മുതൽ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഡൽഹിയിലെ ഗണേശ നാട്യാലയ എന്ന പെർഫോമിംഗ് ആർട്‌സ് സ്ഥാപനത്തിന്റെ സ്ഥാപകയായ സരോജ വൈദ്യനാഥനാണ് ഗുരു.

ഇന്ത്യയുടെയും ജപ്പാന്റെയും സംസ്കാരങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളിൽ എംബസികളുമായി ചേർന്ന പ്രവർത്തിക്കുന്നതിലും കനാമേ സജീവമാണ്. ഡൽഹിയിൽ വെച്ച് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ പരിചയപ്പെട്ടതിലൂടെയാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കൂടുതൽ അറിയുന്നത്. ഗുരുവിന്റെ മണ്ണിൽ ഭരതനാട്യം അവതരപ്പിക്കണമെന്ന കനാമേയുടെ ആഗ്രഹമാണ് നവപൂജിതദിനത്തിൽ നിറവേറുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ്...

പനമ്പിള്ളി നഗര്‍ സംഭവം മനസാക്ഷിയെ ഉലയ്ക്കുന്നത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍

എറണാകുളം: സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പോലെയുള്ള ക്രൂരതകള്‍ ആരും ചെയ്യരുതെന്ന്...

വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല; കെ കൃഷ്ണൻകുട്ടി

പാലക്കാട്: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി വൈദ്യത വകുപ്പ് മന്ത്രി...

ആക്കുളത്തെ ചില്ല് പാലത്തിൽ പൊട്ടൽ

തിരുവനന്തപുരം: ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജിൽ പൊട്ടൽ. ഉദ്ഘാടനത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്...
Telegram
WhatsApp