spot_imgspot_img

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

Date:

spot_img

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ കെ.ജി.റ്റി.ഇ പ്രസ് വർക്ക്  കെ.ജി.റ്റി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 24 വരെ ദീർഘിപ്പിച്ചു.

അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക് വിധേയമായി  ഫീസ് ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്നും നേരിട്ടും 135 രൂപ മണി ഓർഡറായി  മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 24 എന്ന വിലാസത്തിൽ തപാലിലും/ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 24.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

29 വർഷത്തെ പ്രവർത്തന മികവുമായി തോന്നയ്ക്കൽ എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം: 29 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ ....

എല്ലാ സ്കൂൾ ബസുകളിലും സ്റ്റിക്കർ പതിപ്പിക്കണം

കഴക്കൂട്ടം: റീജനൽ ആർടിഒ കഴക്കൂട്ടം പരിധിയിൽ വരുന്ന സ്കൂൾ ബസുകളുടെ ഡ്രൈവർമാർക്കും...

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷൻ

കോഴിക്കോട്: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ...

ഉമ്മൻചാണ്ടി സാറിന്റെ വിശ്വസ്തനായിട്ടും ആ സ്വാധീനം വ്യക്തിപരമായി ഞാൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ല; എം.എ ലത്തീഫ്

തന്റെ സംസ്പൻഷനിനെ കുറിച്ച് എം.എ ലത്തീഫിന്റെ ഫെയിസ് ബുക്ക് കുറിപ്പ് കോൺഗ്രസ്സ് പാർട്ടിയിൽ...
Telegram
WhatsApp