spot_imgspot_imgspot_img

നവീകരിച്ച കലാഭവൻ മണി റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു

Date:

തിരുവനന്തപുരം: നവിള ജംക്‌ഷൻ കലാഭവൻ മണി റോഡ് (റോസ് ഹൗസ്– പനവിള ജംക്‌ഷൻ റോഡ്) ഗതാഗതത്തിനു തുറന്ന് നൽകി. റോസ് ഹൗസ് മുതൽ പനവിള ജങ്ഷൻ വരെയുള്ള റോ‍ഡിന്റെ അവസാനഘട്ട ടാറിങ് വെള്ളിയാഴ്‌ച പൂർത്തിയാക്കിയിരുന്നു. ആഴ്ചകൾക്ക് മുൻപായിരുന്നു റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാളെ വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും.

ബേക്കറി ജങ്ഷനിലെ ഗതാഗതക്കുരുക്കിന്‌ വലിയ പരിഹാരമാകുന്ന റോഡ്‌ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ യാഥാർഥ്യമാക്കിയത്‌. തമ്പാനൂർ, തൈക്കാട് ഭാഗത്തേക്കുള്ള എളുപ്പ വഴിയാണ് കലാഭവൻ മണി റോഡ്. റോഡ് തുറന്നതോടെ വാഹന യാത്രക്കാർക്കും ആശ്വാസമായി. തമ്പാനൂർ ഭാഗത്തേക്കുള്ള ബസുകളും നേരത്തെ ഇതു വഴിയാണു സഞ്ചരിച്ചിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp