spot_imgspot_img

വ്യത്യസ്തമായ രീതിയിൽ ഓണം ആഘോഷിച്ച് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി

Date:

തിരുവനന്തപുരം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി. കടകംപള്ളി സുരേന്ദ്രൻ എം എൽ എ വിതരണം ഉത്ഘാടനം ചെയ്തു.

പ്രതിധ്വനി ടെക്നോപാർക്കിലെ കെട്ടിടങ്ങൾക്ക് മുന്നിൽ സ്ഥാപിച്ച ബക്കറ്റുകളിൽ ഐ ടി ജീവനക്കാർ നിക്ഷേപിച്ച 5 കിലോ പാക്കറ്റുകളാണ് വിതരണം ചെയ്തത്. ടെക്നോപാർക്ക്‌ ഫേസ് 1 ൽ ജോലി ചെയ്യുന്ന 250 നോൺ ഐ ടി ജീവനക്കാർക്കാണ് ഇന്ന് അരി വിതരണം ചെയ്തത്. ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ്‌ ഗീത ഗോപിനാഥ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ്‌ കൃഷ്ണൻ, റൈസ് ബക്കറ്റ് പ്രോഗ്രാം കൺവീനർ ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp