spot_imgspot_img

ടെക്നോപാർക്കിൽ ഓണ സമ്മാനമായി പ്രതിധ്വനി അരിപാക്കറ്റുകൾ വിതരണം ചെയ്തു

Date:

കഴക്കൂട്ടം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ഐ ടി ജീവനക്കാരിൽ നിന്നും സംഭരിച്ച അരി ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന നോൺ ഐ ടി ജീവനക്കാർക്ക് ഓണ സമ്മാനമായി നൽകി. വിതരോണോദ്ഘാടനം  കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു.

പ്രതിധ്വനി ടെക്നോപാർക്കിലെ കെട്ടിടങ്ങൾക്ക് മുന്നിൽ സ്ഥാപിച്ച ബക്കറ്റുകളിൽ ഐ ടി ജീവനക്കാർ നിക്ഷേപിച്ച അഞ്ചുകിലോ പാക്കറ്റുകളാണ് വിതരണം ചെയ്തത്. പാർക്ക്‌ ഫെയിസ് ഒന്നിൽ ജോലി ചെയ്യുന്ന 250 നോൺ ഐ ടി ജീവനക്കാർക്കാണ് ഇന്ന് അരി വിതരണം ചെയ്തത്.

ഫെഡറൽബാങ്ക് വൈസ് പ്രസിഡന്റ്‌ ഗീത ഗോപിനാഥ്, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ്‌ കൃഷ്ണൻ, റൈസ് ബക്കറ്റ് പ്രോഗ്രാം കൺവീനർ ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...
Telegram
WhatsApp