തൃശ്ശൂർ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീന്റെ 15 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. കോടികളുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടി. 36 വസ്തുവകകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ കണ്ടുകെട്ടിയത്. ഇവ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്വത്തുക്കളാണെന്ന് ഇഡി വ്യക്തമാക്കി.
എ.സി.മൊയ്തീൻ എം.എൽ.എയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. ബിനാമി ഇടപാടുകൾ നടന്നത് എ.സി.മൊയ്തീന്റെ നിർദേശപ്രകാരമെന്ന് ഇ.ഡി പറയുന്നു. ഇതിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ വരെ കൂട്ടുനിന്നുവെന്നും ഇഡി വ്യക്തമാക്കി. കൂടാതെ ബാങ്കില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്തുവെന്നും ഇഡി അറിയിച്ചു.