spot_imgspot_imgspot_img

സംസ്ഥാനത്ത് തത്കാലം വൈദ്യുതി നിയന്ത്രണ നടപടികൾ ഉണ്ടാകില്ല

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം വൈദ്യുതി നിയന്ത്രണ നടപടികൾ ഉണ്ടാകില്ല. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.

ലോഡ് ഷെഡ്‌ഡിങ് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണെന്നും ജനങ്ങൾ വൈദ്യുതി കരുതി ഉപയോഗിക്കണമെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ഥിതി ഗതികൾ അവലോകനം ചെയ്യാനായി യോഗം ചേർന്നത്.

അടുത്ത മാസം നാലിനു ചേരുന്ന ഉന്നതതല യോഗത്തിൽ സ്ഥിതി പുനരവലോകനം ചെയ്യും. അതുവരെ മാത്രമാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടെന്ന തീരുമാനം യോഗത്തിൽ കൈകൊണ്ടത്.

കേന്ദ്ര സർക്കാരിനു കീഴിലുള്ള വൈദ്യുതി നിലയങ്ങളെ പ്രശ്നങ്ങൾ കാരണം കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായിരുന്നു. തകരാർ പരിഹരിച്ചതിനെത്തുടർന്ന് ഇതു പുനസ്ഥാപിച്ച സാഹചര്യത്തിലാണ് തത്കാലം നിയന്ത്രണം വേണ്ടെന്ന തീരുമാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃഷ ടിവികെയില്‍ ചേരും.? വിജയ് രാജിവയ്ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ സാധ്യത; ടിവികെ നേതാക്കള്‍ താത്പര്യം അറിയിച്ചു

ചെന്നൈ: തമിഴ്‌നടി തൃഷ കൃഷ്ണന്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയില്‍ മത്സരിച്ചേക്കുമെന്ന്...

തിരുവനന്തപുരത്ത് ബൈക്കിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടം കഠിനംകുളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാല്‍നടയാത്രക്കാരിയായ വീട്ടമ്മ ബൈക്കിടിച്ച്...

പ്രതിപക്ഷ നേതാവായി പിണറായി വേണ്ട; സിപിഐക്ക് എതിര്‍പ്പ്; പുതുമുഖം വരട്ടെ എന്ന് പി.സന്തോഷ് കുമാര്‍ എം.പി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി...

മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും...
Telegram
WhatsApp