ഡൽഹി: ആദിത്യ എൽ 1 വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മാനവരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കൂടുതൽ അറിയുന്നതിനായുള്ള നമ്മുടെ അശ്രാന്ത ശാസ്ത്രീയ പരിശ്രമം തുടരുമെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചിരിക്കുന്നത്.
പിഎസ്എൽവി സി 57 ലാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ടത്. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.