spot_imgspot_imgspot_img

പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി

Date:

ആറ്റിങ്ങൽ: പൂവൻപാറ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ ആളെ ആറ്റിങ്ങൽ ഫയർഫോഴ്സ് അതി സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് വൈകുന്നേരം നാലുമണിയോടുകൂടിയാണ് സംഭവം നടന്നത്. പഴയ കുന്നുമ്മേൽ സ്വദേശി ചെല്ലപ്പൻപിള്ള (77 ) യാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. പൂവൻപാറ പാലത്തിൽ നിന്നും ഇയാൾ താഴേക്ക് ചാടി എന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നിമിഷങ്ങൾക്കകം സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തുകയും ആറ്റിങ്ങൽ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതീപ് കുമാർ ശക്തമായ മഴയെയും ഒഴുക്കിനേയും അവഗണിച്ചുകൊണ്ട് ആറ്റിൽ ഇറങ്ങി ലൈഫ് ബോയിയുടെ സഹായത്താൽ ഇയാളെ രക്ഷപ്പെടുത്തി മറുകരയിൽ എത്തിക്കുകയും ചെയ്തു.

അതിശക്തമായ ഒഴുക്ക് നിമിത്തം രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. കരക്ക് എത്തിച്ച ഇയാളെ സേനയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആറ്റിങ്ങൽ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജി മനോഹരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp