spot_imgspot_imgspot_img

പയ്യന്നൂരില്‍ മൂന്നുപേർക്കുകൂടി മെലിയോയിഡോസിസ് രോഗലക്ഷണങ്ങൾ കണ്ടെത്തി

Date:

കണ്ണൂർ: പയ്യന്നൂരില്‍ മെലിയോയിഡോസിസ് ഭീതി. പയ്യന്നൂരില്‍ കോറോത്ത് മൂന്നുപേർക്കുകൂടി അപൂർവരോഗമായ മെലിയോയിഡോസിസ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തുകയും സാമ്പിൾ പരിശോധനയ്ക്ക്‌ അയക്കുകയും ചെയ്തു. നേരതെ രണ്ടുപേർക്ക് മെലിയോയിഡോസിസ് സ്ഥിരീകരിച്ചിരുന്നു. ആശങ്ക വേണ്ടെന്നു ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ബാക്ടീരിയ കാരണമുണ്ടാകുന്ന രോഗമാണ് മെലിയോയിഡോസിസ്. ആദ്യം കോറോംഭാഗത്തെ 12 വയസ്സുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് 42-കാരനിലും രോഗം കണ്ടെത്തി. രോഗകാരിയായ ബാക്ടീരിയ രണ്ടുപേരിലും എത്തിയത് സമീപത്തുള്ള കുളത്തിൽനിന്നാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ രണ്ടുപേരും ഈ കുളത്തിൽ സ്ഥിരമായി കുളിക്കാറുണ്ടായിരുന്നു. ഈ കുളം ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; അല്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും; ഭീഷണിയുമായി നന്നമ്പ്ര പഞ്ചായത്ത് അംഗം

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത്...

മുംബൈ കൂട്ടമരണം; മരിച്ചവരുടെ ആന്തരികാവയവം പച്ചനിറം; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം; ജീവനനൊടുക്കിയത് തന്നെ..?

മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച...

തമിഴകം ആരു വാഴും.? വിജയ്‌യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലേക്ക്.? അണിയറയില്‍ നടക്കുന്നതെന്ത്.?

ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ...

ബംഗാളില്‍ മമതയുഗം അവസാനിച്ചു; നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; സത്യപ്രതിജ്ഞ മേയ് ഒന്‍പതിന്.? രാജി വയ്ക്കാതെ മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിച്ച് ഗവര്‍ണര്‍...
Telegram
WhatsApp