spot_imgspot_imgspot_img

ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും മുൻ ഡിജിപി ഋഷി രാജ് സിംഗ് നിർവഹിച്ചു.

Date:

സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും സെപ്റ്റംബർ 5വൈകുന്നേരം 4മണിക്ക് പ്രെസ്സ് ക്ലബ്ബിൽ വെച്ച് മുൻ ഡിജിപി ഋഷി രാജ് സിംഗ് നിർവഹിച്ചു. ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം യോഗത്തിൽ അധ്യക്ഷൻ ആയിരുന്നു .പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി.
ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ മുഖ്യ അതിഥി ആയി രുന്നു.കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ അനുമോദന പ്രഭാഷണം നടത്തി. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും ഫ്രീഡം ഫിഫ്റ്റി കൺവീനർ രെജി വാമ ദേവൻ നന്ദിയും പറഞ്ഞു.റോബർട്ട്‌ സാം. അനിൽ ഗുരുവായൂർ.എം. എം. അഷ്റഫ്.അൽഫോൻസാ ജോയ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് അധ്യാപകർക്ക് ഉപഹാരം നൽകി. തുടർന്ന് ഇരുപത്തെട്ടാം വിവാഹവാർഷികം ആഘോഷിക്കുന്ന സംസ്ഥാന മദ്യ വർജ്ജന സമിതി യുടെ വൈസ് പ്രസിഡന്റ് റോബർട്ട്‌ സാമിനും കുടുംബത്തിനും സമിതി പുരസ്‌കാരം നൽകി ആദരിച്ചു. മികച്ച ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ ജ്യോതിസ് സെൻട്രൽ സ്കൂൾ കഴകൂട്ടം, മികച്ച ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പുണ്യം സാംസ്‌കാരിക സമിതി എന്നിവർക്കും പുരസ്‌കാരം നൽകി. വൈകുന്നേരം 4മണിക്ക് തുടങ്ങിയ പ്രോഗ്രാം 7മണിക്ക് അവസാനിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp