spot_imgspot_imgspot_img

പൂവച്ചലിൽ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

Date:

കാട്ടാക്കട: കാട്ടാക്കട പൂവച്ചൽ പുളിങ്കോട് കുട്ടിയെ അപകടപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനെ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.താൻ മനപൂർവ്വം ചെയ്തില്ല എന്നാണ് പ്രതി പോലീസിനോട് പറയുന്നത്. കാട്ടാക്കട എസ് ഏച് ഒ ഷിബു കുമാർ ,എസ് ഐ ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് തെളിവെടുപ്പിന് നേതൃത്വം നൽകി.

ഒന്നും മനഃപൂർവമായിരുന്നില്ല, തെറ്റ് പറ്റിപ്പോയി ആക്‌സിലേറ്ററിൽ കാലമർന്ന് നിയന്ത്രണം വിട്ട് കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പ്രിയരഞ്ജന്‍ പറഞ്ഞു. തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു പ്രിയരഞ്ജന്‍റെ പ്രതികരണം. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദി ശേഖര്‍ മരിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ മുൻവശത്ത് വെച്ചായിരുന്നു സംഭവം. കാട്ടാക്കട പൂവച്ചൽ പൂവച്ചൽ അരുണോദയത്തിൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺകുമാർ ദീപ ദമ്പതികളുടെ മകനായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു. വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം...

വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം...

വാൽപ്പാറ അപകടം: മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന...

വെള്ളറടയിൽ ഏഴര കിലോ ലഹരി വസ്തുമായി യുവാവ് പിടിയിൽ

ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട്...
Telegram
WhatsApp