spot_imgspot_img

നിപ സംശയത്തെത്തുടർന്ന് അടിയന്തര നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി

Date:

spot_img

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് അടിയന്തര നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. രോ​ഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണ് ഇപ്പോളെന്ന് മന്ത്രി പറഞ്ഞു. കൂടാതെ നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങൾ ഒരുങ്ങിയിരിക്കാന്‍ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പനി ബാധിച്ച് അസ്വാഭാവികമായി മരിച്ച 2 പേരും ആശുപത്രിയില്‍ വച്ച് ഒരുമിച്ചുണ്ടായിരുന്നതായി കണ്ടെത്തി. കൂടാതെ മറ്റു ചില സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ച് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. ഹൈ റിസ്ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഉന്നതതല യോ​ഗത്തിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാലക്കാട് രാഹുലിന് റെക്കോർഡ് ജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു. 20288...

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലിൽ

തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത്...

ഉപതിരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ലീഡ് നില

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകളിൽ തന്നെ...

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...
Telegram
WhatsApp