spot_imgspot_imgspot_img

മലപ്പുറത്തും നിപ ജാഗ്രതാ നിർദേശം

Date:

മലപ്പുറം: കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. ജില്ലയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. മഞ്ചേരിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്.

പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും കോഴിക്കോട് സജ്ജമാക്കും. ഇതുവഴി പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാവും. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

അതേ സമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോഹന യോഗം തുടങ്ങി. ഇതുവരെ വിഷയത്തിൽ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തമിഴ്‌നാട്ടില്‍ ഇനി വിജയ് സര്‍ക്കാര്‍; ഇടതുപാർട്ടികളും വിസികെയും പിന്തുണ പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. ഇടതു പാർട്ടികളും വിസികെയും വിജയ്ക്ക്...

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ പെരുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വിഡി സതീശൻ....

മുഖ്യമന്ത്രി ചർച്ച; മൂന്നു നേതാക്കളേയും ഡൽഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് സൂചന. മുതിർന്ന...

16 വർഷത്തെ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശിയായ പ്രേമലതയ്ക്കും കുടുംബത്തിനും നീതി ലഭിച്ചു

തിരുവനന്തപുരം: നീണ്ട പതിനാറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പോത്തൻകോട് സ്വദേശികളായ പ്രേമലത,...
Telegram
WhatsApp