spot_imgspot_imgspot_img

കാലി കലവുമായി “സെക്രട്ടറിയേറ്റിനു മുമ്പിൽ എം എസ് എഫ് പ്രതിഷേധം

Date:

തിരുവനന്തപുരം : ഉച്ച ഭക്ഷണം വിതരണത്തിൽ സർക്കാർ അവഗണിക്കെതിരെ കാലി കലവുമായി എംഎസ്എഫ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു. വിദ്യാർഥികളെ പട്ടിണിയിലേക്കും അധ്യാപകരെ കടക്കണിയിലേക്കും തള്ളിവിട്ട സർക്കാരിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവർത്തകരെ സെക്രട്ടേറിയറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. പ്രതിക്ഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് ജില്ലാ പ്രസിഡന്റ് തൻസീർ അഴിക്കോട് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി , സംസ്ഥാന പ്രവർത്തക സമിതി അംഗമായ കണിയാപുരം ഹലിം , കന്യാകുളങ്ങര ഷാജഹാൻ , ഷംസുദീൻ ഹാജി , യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് കരമന , ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ ,ഫറാസ് മാറ്റപ്പള്ളി ,എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട, ജില്ലാ ജനറൽ സെക്രട്ടറി ഗദ്ദാഫി വെമ്പായം .ആരിഫ് കാട്ടാക്കട, മുനീര്‍ വാളിക്കോട് , തൗഫീഖ് അമരവിള , അൻസർ പെരുമാതുറ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp