spot_imgspot_imgspot_img

രക്ഷാകർതൃ ശില്പശാല

Date:

മംഗലപുരം: പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ചിട്ടുള്ള വരയുത്സവത്തിൻ്റെ ഭാഗമായി കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി ഇടവിളാകം യു.പി.സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു. പഠനത്തിൽ കുട്ടികൾക്ക് വിദ്യാലയത്തിൽ നിന്ന് കിട്ടുന്ന പിന്തുണ വീടുകളിലും ഉറപ്പാക്കുന്നതിനായാണ് രക്ഷാകർത്താക്കൾക്കായി കണിയാപുരം ബി.ആർ.സി ശില്പശാല സംഘടിപ്പിച്ചത്.

ചിത്രരചനയുടെ വിവിധ വശങ്ങൾ രക്ഷാകർത്താക്കളുമായി ചർച്ച ചെയ്തു. നൂറിൽ പരം രക്ഷാകർത്താക്കൾ ശില്‌പശാലയിൽ പങ്കെടുത്ത് വർണാഭമായ ചിത്രങ്ങൾ വരച്ചു. തുടർന്ന് രക്ഷാകർത്താക്കളും, അധ്യാപകരും ചേർന്ന് കുട്ടികൾക്കായി വര യുത്സവം സംഘടിപ്പിക്കും.

പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ വികസനത്തിനായി സമഗ്ര ശിക്ഷാ കേരളം രക്ഷാകർതൃപിന്തുണയോടെ പത്ത് കളി ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രക്ഷാകർത്താക്കൾക്ക്ചിത്രരചനയിലൂടെ പഴയ കാലവിദ്യാലയ അനുഭവങ്ങൾ പങ്ക് വക്കുന്നതിനും ശില്പശാല വേദിയായി.

ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ ഈ.എ സലാം അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എൽ.ലീന, മദർ പി.ടി.എ പ്രസിഡൻ്റ് യാസ്മിൻ, പി.ടി.എ വൈസ് പ്രസിഡൻ്റ് പി.ഷാജി, സി.ആർ.സി കോ-ഓർഡിനേറ്റർ വി.എസ് റോയി, അധ്യാപകരായ ഉമ തൃദീപ്, എസ്.സീന, എച്ച്.എ ഷംല എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp