spot_imgspot_imgspot_img

സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

Date:

കോഴിക്കോട്: കേരളത്തിന് ആശ്വാസം. സംസ്ഥാനത്ത് പുതിയ നിപ്പ കേസുകൾ ഇല്ലെന്ന് വ്യക്തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കഴിഞ്ഞ ദിവസം നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു.

21 പേർ നിരീക്ഷണത്തിലുമുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും അവർ വ്യക്തമാക്കി. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു. വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം...

വോട്ടെണ്ണലിന് സൂപ്പർവൈസർമാരെ നിയമിച്ച സംഭവം; തൃണമൂലിന്‍റെ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ കേന്ദ്രസർക്കാർ ഉദ്യോ​ഗസ്ഥരെ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം...

വാൽപ്പാറ അപകടം: മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത 5പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന...

വെള്ളറടയിൽ ഏഴര കിലോ ലഹരി വസ്തുമായി യുവാവ് പിടിയിൽ

ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട്...
Telegram
WhatsApp