spot_imgspot_imgspot_img

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ചു

Date:

നാമക്കൽ: ചിക്കന്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി മരിച്ചത്.

14കാരിയുടെ പിതാവാണ് ഞായറാഴ്ച റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. പെണ്‍കുട്ടി ചിക്കന്‍ ഷവര്‍മയാണ് കഴിച്ചത്. രാത്രിയോടെ അവശനിലയിലായ പെണ്‍കുട്ടിയെ കുടുംബം ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ഉടന്‍ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തുകയും ഭക്ഷണ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.ഇതേ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച 13 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രോഗബാധിതരായി ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...

സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതസന്ധി; ലോഡ്‌ഷെഡ്ഡിംഗിന്റെ സമയം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിന്റെ സമയം...
Telegram
WhatsApp