spot_imgspot_imgspot_img

നിയമസഭയില്‍ ചില എംഎല്‍എമാര്‍ മോശം ഇടപെടലുകള്‍ നടത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം: നിയമസഭയില്‍ ചില എംഎല്‍എമാര്‍ മോശം ഇടപെടലുകള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി. എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലായിരുന്നു വിമര്‍ശനം. നിയമസഭയിൽ തർക്കമാകാം പക്ഷെ സൗഹൃദം പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സഭയുടെ അന്തസ് നഷ്ടപ്പെടാൻ ഇടയാകരുതെന്നും സ്വയം നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽ ഉയർന്നു വരണമെന്നും എന്നാൽ അവരവരുടേതായ നിയന്ത്രണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലരുടെ പ്രവർത്തനങ്ങൾ സഭ നടപടികള്‍ക്ക് നിരക്കുന്നത് ആണോ എന്ന് ചിന്തിക്കണം.ചില ഘട്ടങ്ങളിൽ മോശം പദപ്രയോഗം ഉണ്ടാകുന്നു.അത് അവകാശം ആണെന്ന് ചിലർ കരുതുന്നു. ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലത് ആണെന്ന് കരുതുന്ന ചിലർ ഉണ്ട്.എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത്.അവരവരുടെ മനസാക്ഷിക്കു നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp