spot_imgspot_imgspot_img

സംസ്ഥാനത്ത് നിപ രോഗവ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീഷണി പൂർണമായി ഒഴിഞ്ഞിട്ടില്ല. എന്നാൽ രോഗവ്യാപനം തടയാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുകയാണ്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്നമാണ്.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. എന്നാൽ ആരോഗ്യ സംവിധാനനം ജാഗ്രതയോടെ സംഭവത്തിൽ ഇടപെട്ടു. തുടക്കത്തിൽ തന്നെ കണ്ടെത്തിയതു കൊണ്ട് അപകട സാധ്യത തടയാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിപ പ്രതിരോധത്തിന് 19 ടീമുകൾ ഉൾപ്പെട്ട കോർ കമ്മിറ്റി രൂപീകരിച്ചു. 1286 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 276 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. 267 പരിശോധന ഫലം വന്നു. ഒമ്പത് പേർ ഐസൊലേഷനിലാണ്. സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കും. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയതെന്നും എല്ലാവരും പങ്കാളികളായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളീയം പരിപാടിയെക്കുറിച്ചും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പരാമർശിച്ചു. കേരളപ്പിറവി ദിനത്തിൽ കേരളീയം എന്ന പേരിൽ ഒരാഴ്ച നീളുന്ന ആഘോഷം കേരള സർക്കാർ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ആർജിച്ച വിവധ നേട്ടങ്ങൾ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തലസ്ഥാന നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറും. പത്തോളം പ്രദർശനങ്ങളും 25 ഓളം അന്താരാഷ്ട്ര സെമിനാറുകളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp