spot_imgspot_imgspot_img

ശാന്തിഗിരിയിൽ പൂർണകുംഭമേള വ്യാഴാഴ്ച

Date:

പോത്തൻകോട് : നവപൂജിതം ആഘോഷങ്ങളുടെ സമർപ്പണമായി വ്യാഴാഴ്ച ( 21/09/2023 ) ശാന്തിഗിരി ആശ്രമത്തിൽ പൂർണകുംഭമേള നടക്കും. ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണം നടന്ന 1973 കന്നി 4 നെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണകുംഭമേള. താമരപർണ്ണശാലയിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരതനം ജ്ഞാന തപസ്വിയും ചേർന്ന് ആശ്രമകുംഭം നിറച്ചതോടെ ഇത്തവണത്തെ പ്രാർത്ഥനാ ചടങ്ങുകൾക്ക് തുടക്കമായി .

നാളെ രാവിലെ 5 ന് ആരാധനയും സന്യാസിസംഘത്തിന്റെ പ്രത്യേക പുഷ്പാജ്ഞലിയും നടക്കും. 6 ന് ധ്വജം ഉയർത്തും. 7 മണി മുതൽ പുഷ്പസമർപ്പണവും 11 ന് ഗുരുദർശനവും ഉണ്ടാകും. വൈകുന്നേരം നാലിന് നടക്കുന്ന കുംഭഘോഷയാത്രയും തുടർന്ന് സത്സംഗവും ഉണ്ടാകും. രാത്രി 10 ന് വിശ്വസംസ്കൃതി കലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളൂം അരങ്ങേറും.

ശുഭ്രവസ്ത്രധാരികളായി വ്രതനിഷ്ഠയോടെ എത്തുന്ന ആയിരകണക്കിന് ഗുരുഭക്തർ ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന കുംഭഘോഷയാത്രയിൽ പങ്കെടുക്കും. മൺകുടങ്ങളിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് തയ്യാറാക്കിയ തീർത്ഥം നിറച്ച്, പീതവസ്ത്രം കൊണ്ട് പൊതിഞ്ഞ് നാളീകേരവും മാവിലയും വെച്ച് പുഷ്പങ്ങളാൽ അലങ്കരിച്ചാണ് കുംഭങ്ങൾ തയ്യാറാക്കുന്നത്. ഇത് പ്രാർത്ഥാനാപൂർവം ശിരസ്സിലേറ്റി ഭക്തർ ആശ്രമസമുച്ചയം വലം വച്ച് പ്രാർത്ഥിക്കും. തുടർന്ന് കുംഭങ്ങൾ ഗുരുപാദത്തിൽ സമർപ്പിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ഗുരുഭക്തർ അണിനിരക്കുന്ന കുംഭമേളയ്ക്ക് നാദസ്വരവും മുത്തുക്കുടകളും അകമ്പടിയാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp