spot_imgspot_imgspot_img

യു.വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി.ആർ. അനിൽ

Date:

തിരുവനന്തപുരം: സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന് സാധാരണക്കാരുടെ സൗഹൃദവലയങ്ങളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു അദ്ദേഹം.

തൻ്റെ അനുഭവജ്ഞാനവും പാണ്ഡിത്യവുമൊന്നും പുറമേ കാണിക്കാത്ത പച്ചമനുഷ്യനായിരുന്നു യു. വിക്രമനെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ആൻ്റണി രാജു, സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ, സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ഡി സി സി പ്രസിഡൻ്റ് പാലോട് രവി, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...

തിരുവനന്തപുരം നഗരസഭ ഭരണം ദുസ്സഹമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി...

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...
Telegram
WhatsApp